KOYILANDY DIARY.COM

The Perfect News Portal

ബോളിവുഡ് ചിത്രത്തില്‍ വീണ്ടും പൃഥ്വിരാജ് നായകനാകുന്നു

ബോളിവുഡ് ചിത്രത്തില്‍ വീണ്ടും പൃഥ്വിരാജ് നായകനാകുന്നു. ബോളിവുഡിലേയ്ക്ക് വീണ്ടും ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജ്. ഹിന്ദിയില്‍ മൂന്നാമത്തെ ചിത്രത്തിലാണ് താരം നായകനാകുന്നത്. ഒപ്പം സൂപ്പര്‍ താരം അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.നിരൂപക പ്രശംസ നേടുകയും നൂറ് കോടി €ബ്ബില്‍ കയറുകയും ചെയ്യ്ത ബേബി എന്ന സിനിമയുടെ ആദ്യ ഭാഗമായാണ് ചിത്രം ഒരുങ്ങുന്നത്. ബേബിയില്‍ അക്ഷയ് കുമാറും തപ്സി പന്നുവുമായിരുന്നു ടൈറ്റില്‍ റോളില്‍ എത്തിയത്. ബേബിയുടെ ആദ്യ ഭാഗമായി ഒരുക്കുന്ന മീരയില്‍ പൃഥ്വിരാജും മനോജ് വാജ്പേയിയുമാണ് നായകന്മാര്‍. നായികയായി തപ്സി തന്നെ എത്തും. ആക്ഷന്‍ ചിത്രമായാണ് മീര ഒരുക്കുന്നത്.

അജയ് സിങ് രജ്പുത് എന്ന കഥാപാത്രമായി അതിഥി താരമായാണ് അക്ഷയ് ചിത്രത്തില്‍.ശിവം നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോളിവുഡ് ഹംഗാമയാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.
2012ല്‍ പുറത്തിറങ്ങിയ അയ്യ, 2013ല്‍ ഔറംഗസേബ് എന്നീ സിനിമകളാണ് പൃഥ്വിരാജ് ബോളിവുഡില്‍ ചെയ്യ്തത്.

Share news
error: Content is protected !!