KOYILANDY DIARY

The Perfect News Portal

ബാലസാഹിത്യകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

കൊല്ലം: എന്‍ബിഎസ് പുസ്തകോത്സവ ഭാഗമായി കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ബാലസാഹിത്യകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രഭാകരന്‍ പുത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ സ്നേഹവും ത്യാഗ മനോഭാവവും പരിപോഷിപ്പിക്കാന്‍ ഉതകുന്ന ബാലസാഹിത്യകൃതികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

എന്‍.രാജന്‍നായരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച മണി കെ.ചെന്താപ്പൂരിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു. പെരുമ്പുഴ ഗോപാലകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ.പൊന്നറ സരസ്വതി, ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍, വി.എം.രാജ്മോഹന്‍, മണപ്പള്ളി ഉണ്ണികൃഷ്ണന്‍, സന്തോഷ്പ്രിയന്‍, അപ്പു മുട്ടറ, കുരീപ്പുഴ സിറിള്‍, പുന്തലത്താഴം ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *