KOYILANDY DIARY

The Perfect News Portal

ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന മുഖ്യ മന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ 5 ദിവസമായി ബസ് ഉടമകള്‍ സംസ്ഥാനത്ത് അനിശ്ചിതകാല സമരം നടത്തുകയായിരുന്നു.

നിരക്കു വര്‍ധനവ് ആവശ്യപ്പെട്ടായിരുന്നു സമരം. കഴിഞ്ഞ ദിവസം സര്‍ക്കാന്‍ നിരക്കു വര്‍ധിപ്പിച്ച്‌ 8 രൂപ ആക്കിയിരുന്നെങ്കിലും 10 രൂപ ആക്കണമെന്നായിരുന്നു ആവശ്യം .

എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു .

Advertisements

Leave a Reply

Your email address will not be published. Required fields are marked *