KOYILANDY DIARY

The Perfect News Portal

ബസ്സുകളുടെ മൽസര ഓട്ടം ട്രാഫിക് പോലീസ് നടപടി സ്വീകരിച്ചു

കൊയിലാണ്ടി: സ്വകാര്യ ബസ്സുകളുടെ മൽസര ഓട്ടം ട്രാഫിക് പോലീസ് നടപടി സ്വീകരിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പയ്യോളിയിൽ നിന്നും മൽസരിച്ചോടിയ ബസ്സുകൾ കൊയിലാണ്ടി സ്റ്റേഡിയത്തിനു മുന്നിൽ വെച്ച് റോഡ് ബ്ലോക്ക് ചെയ്ത് ‘ജീവനക്കാർ തമ്മിൽ വാക്’ തർക്കമായതോടെ ഗതാഗത കുരുക്കിലായി. ട്രാഫിക് എസ്.ഐ. വി.എം.ശശിധരൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി നടപടി സ്വീകരിച്ചു.

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ഇംപീരിയൽ ബസ്സും, വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് വരുകയായിരുന്ന ശ്രീലക്ഷമി ബസ്സിനുമാണ് ആയിരം രൂപ വീതം ഫൈൻ അടപ്പിച്ചത്. സമാന രീതിയിൽ നഗരത്തിൻ്റെ വടക്ക് ഭാഗത്ത് ആംബുലൻസ് വാഹനങ്ങൾക്കടക്കം തടസ്സമുണ്ടാക്കിയതിനെ തുടർന്ന് മറ്റ് സ്വകാര്യ ബസ്സുകൾക്കും 1000 രൂപ പിഴ ഈടാക്കിയതായി ട്രാഫിക്‌ എസ്.ഐ. അറിയിച്ചു. ട്രാഫിക് തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *