KOYILANDY DIARY

The Perfect News Portal

ദേശീയപാതയിൽ അപകടവസ്ഥയിൽ നിന്ന മരക്കൊമ്പ് മുറിച്ച് മാറ്റി

കൊയിലാണ്ടി: ദേശീയപാതയിൽ അപകടവസ്ഥയിൽ നിന്ന മരക്കൊമ്പ് മുറിച്ച് മാറ്റി. തിക്കോടി പാലൂർ ബസ്സ്റ്റോപ്പിന് സമീപം ദേശീയപാതയിലേക്കു ചാഞ്ഞ് നിന്ന  മരത്തിൻ്റെ കൊമ്പ് മുറിച്ചു മാറ്റി. മരകൊമ്പ് അപകട ഭീഷണിയിലാണ് എന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിശമനസേന എത്തുകയും എസ്റ്റൻഷൻ ലാഡർ ഉയർത്തി അതിൽ കയറി മരകൊമ്പ് മുറച്ച് മാറ്റുകയുമായിരുന്നു. ഗതാഗതം നിർത്തിവെച്ചായിരുന്നു കൊമ്പ് മുറിച്ചു മാറ്റിയത്.

സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.കെ. ബാബു വിൻ്റെ നേതൃത്തത്തിൽ ഫയർ&റെസ്ക്യൂ മാരായ കെ. ഇർഷാദ് ടി.പി.ഷിജു, ഇ.എം നിധി പ്രസാദ്‌, ഹരീഷ് ഹോം ഗാർഡായ ടി.പി.ബാലൻ  എന്നിവർ ദൗത്യത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *