KOYILANDY DIARY

The Perfect News Portal

പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷന്‍ മുപ്പതാമത് ജില്ലാ സമ്മേളനം

വടകര: കോഴിക്കോട് റൂറല്‍ ജില്ലയില്‍ സ്വന്തമായി കെട്ടിടമില്ലാത്ത പെരുവണ്ണാമൂഴി,മേപ്പയൂര്‍,തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കണമെന്നും, ചോമ്ബാല പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷന്‍ മുപ്പതാമത് ജില്ലാ സമ്മേളനം പ്രമേയം മുഖേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓഫീസര്‍മാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്തണമെന്നും, ജനസംഖ്യ അനുപാതത്തിന്റെയും, കേസ്സുകളുടേയും എണ്ണത്തിനനുസരിച്ച്‌ സ്റ്റേഷന്‍ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വടകരയില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം റൂറല്‍ എസ്പി എംകെ പുഷ്ക്കരന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എംഎം സുദര്‍ശന കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി ടികൃഷ്ണന്‍കുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. താമരശ്ശേരി ഡിവൈഎസ്പി പിസിസജീവന്‍, നാദാപുരം ഡിവൈഎസ്പി വികെ രാജു ,സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സിഡി ശ്രീനിവാസന്‍, കെ.എസ്.ഷാജി, സംസ്ഥാന പ്രസിഡണ്ട് ഡി.കെ. പ്രിത്യുരാജ്, കെ.വിവേകാനന്ദന്‍, കെപി ഭാസ്കരന്‍, എ.വിജയന്‍, സി.ആര്‍.ബിജു,മധു കുറുപ്പത്ത്, നാസര്‍, സി.ഭാനുമതി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *