KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിൽ മോഷണം

കൊയിലാണ്ടി. പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിൽ കള്ളൻ കയറി വെള്ളിയുടെയും സ്വർണാഭരണവും മോഷണം പോയി. ക്ഷേത്രത്തിലെ ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ വെള്ളിയുടെയും, അയ്യപ്പന്റെ വിഗ്രഹത്തിൽ ചാർത്തിയ പഞ്ചലോഹത്തിന്റെയും തിരുമുഖമാണ് മോഷണം പോയത്.

പുലർച്ചെ മേൽശാന്തി നാരായണൻ നമ്പൂതിരി പൂജകൾക്കായി അയ്യപ്പക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പ്രസാദം കൊടുക്കുന്ന കൗണ്ടറിലുടെ മോഷ്ടാവ് അകത്ത് കയറി ശ്രീകോവിിലിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്.

കൊയിലാാണ്ടി എസ്. ഐ. രാജേഷിന്റെ നേതൃത്വത്തിൽ പോലീസെത്തി അന്വേഷണം ആരംഭിച്ചു. 2011 ൽ അയ്യപ്പഭക്തസംഘമാണ് ക്ഷേത്രത്തിലെക്ക്  തിരുമുഖം സമർപ്പിച്ചത്. വിരലടയാള വിദഗ്ദർ, ഡോഗ് സ്കോഡും സ്ഥലത്തെത്തി ക്ഷേത്രത്തിൽ മോഷണംം നടന്നവിവരമറിഞ്ഞ് നിരവധി ഭക്തജനങ്ങളും നാട്ടുകാരും സ്ഥലത്തെത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *