KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി

പേരാമ്പ്ര: വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. റോഡ് നവീകരണത്തിനാവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. ഗോകുല്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം. സൈറാബാനു, പി.എസ്. പ്രവീണ്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, പ്രകാശന്‍ കന്നാട്ടി, കെ.സി. കുഞ്ഞബ്ദുള്ള, ശ്രീനി മനത്താനത്ത്, പപ്പന്‍ കന്നാട്ടി, ടി.പി വിധുന്‍ ലാല്‍, എ.പി. പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *