KOYILANDY DIARY

The Perfect News Portal

പെട്രോളിനും ഡീസലിനും ഇനി ദിവസവും വില മാറുമെന്ന് എണ്ണ കമ്പനികൾ

ന്യൂഡൽഹി:  പെട്രോളിനും ഡീസലിനും ഇനി ദിവസവും വില മാറുമെന്ന് സൂചന. ഇന്ധന വില ഒാരോ ദിവസവും പരിഷ്കരിക്കാനാണ് പൊതുമേഖല എണ്ണ കമ്പനികൾ ആലോചിക്കുന്നത്.

ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളാണ് എണ്ണ വില ദിവസേന പരിഷ്കരിക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. രാജ്യത്തെ 90 ശതമാനം ചില്ലറ വിൽപ്പന നടത്തുന്നത് ഇൗ കമ്പനികളാണ്.

എണ്ണ കമ്പനികളുടെ പ്രതിനിധികൾ മന്ത്രി ധർമേന്ദ്ര പ്രദാനുമായി ഇൗ വിഷയം ചർച്ച ചെയ്തതായാണ് വിവരം. ദിവസവും എണ്ണ വില ക്രമീകരിക്കുന്നതിനുള്ള സാങ്കേതിക സംവിധാനം കമ്പനികൾക്ക് നിലവിലുണ്ട്. ഇത് ഉപയോഗപ്പെടുത്തി പുതിയ രീതി നടപ്പിലാക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.

Advertisements

ഇത് പ്രകാരം ഇന്ത്യയിലെ  ഇന്ധന വില അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുമെന്ന് കമ്പനികൾ പ്രതീക്ഷിക്കുന്നു. കൂടാതെ അർധ രാത്രി വില മാറ്റുന്നതിന് പകരം ക്രൂഡ് ഓയിൽ വിലയിൽ വരുന്ന വ്യത്യാസമനുസരിച്ച് അപ്പോൾ തന്നെ വില മാറ്റാനും കമ്പനി ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *