KOYILANDY DIARY

The Perfect News Portal

പാമ്പു കടിച്ചെന്നു കരുതി കര്‍ഷകന്‍ പാമ്പിന്റെ തല കടിച്ചെടുത്തു

ഉത്തർപ്രദേശ്‌: പാമ്പു കടിക്കുന്ന വാര്‍ത്ത സര്‍വ്വ സാധാരണമാണ്. ദിനംപ്രതി നിരവധി പേര്‍ പാമ്പുകടിക്ക് ഇരയാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു കര്‍ഷകന്‍ പാമ്പിനെ കടിച്ചാണ് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ കര്‍ഷകനായ സോനാലാലാണ് പാമ്പിനെ കടിച്ച്‌ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തന്നെ പാമ്പു കടിച്ചെന്നു കരുതി ആ ദേഷ്യത്തില്‍ ഇയാള്‍ പാമ്പിനേയും കടിക്കുകയായിരുന്നു. പാമ്പിന്റെ തല കടിച്ചെടുത്തു ചവച്ച്‌ തുപ്പുകയാണ് സോനാലാല്‍ ചെയ്തത്.

ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്ച വൈകുന്നേരം കന്നുകാലികളെ മേയിക്കുന്നതിനിടയിലാണ് ഇയാള്‍ക്ക് പാമ്പു കടിയേറ്റത്. അപ്പോള്‍ തന്നെ ഇയാള്‍ ആ ദേഷ്യത്തിന് പാമ്ബിനെയെടുത്ത് തല കടിച്ചെടുത്ത് ചവച്ചു തുപ്പുകയായിരുന്നു . കൃഷിയിടത്തില്‍ ബോധരഹിതനായി കിടന്ന സേനേലാലിനെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. അപ്പഴാണ് ആ സത്യം സോനാലാല്‍ തിരിച്ചറിയുന്നത്. തന്നെ പാമ്ബു കടിച്ചിരുന്നില്ല എന്ന കാര്യം,

പാമ്പുകടിയേറ്റെന്നു കരുതി സോനേലാലിനെ ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചെങ്കിലും അയാളുടെ ശരിരത്തില്‍ പാമ്ബുകടിയേറ്റ അടയാളമൊന്നും കണ്ടെത്താനായില്ല. വിഷപ്പാമ്പിന്റെ തല ചവച്ചരച്ചതിനാലാകാം ബോധം നഷ്ടപ്പെട്ടതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. വൈകിട്ട് ഏഴ് മണിയോടെയാണ് സോനേലാലിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10 മണിയോടെ ഇയാള്‍ ബോധം വീണ്ടെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *