KOYILANDY DIARY

The Perfect News Portal

പാനൂര്‍ അക്രമം; മുപ്പത് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

പാനൂര്‍: സിപിഎം പ്രകടനത്തിന് നേരെ ബോംബേറ് നടത്തി പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റ സംഭവത്തില്‍ 30 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബുധനാഴ്ച വൈകുന്നേരത്തോടെ സെന്‍ട്രല്‍ പൊയിലൂരില്‍ സി.പി.എം പ്രകടനത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിലാണ് കണ്ടാലറിയാവുന്ന 20 പേരടക്കം 30 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കൊളവല്ലൂര്‍ പോലീസ് കേസെടുത്തത്.

സി.പി.എം പ്രകടനത്തെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ പൊയിലൂര്‍ മേഖലയില്‍ ഇന്നലെ വ്യാഴം വൈകുന്നേരം 3.30 മുതല്‍ സി പി എം ഹര്‍ത്താല്‍ നടത്തി. സിപിഎം പൊയിലൂര്‍ ലോക്കല്‍ സമ്മേളനത്തിന്റെ സമാപനത്തോ ടനുബന്ധിച്ചു നടന്ന ബഹുജന പ്രകടനത്തിനു നേരെ ആര്‍എസ്‌എസ്സ് കാരെന്നാരോപിക്കപ്പെടുന്ന ഒരു സംഘം ബോംബെറിഞ്ഞത്.

അക്രമത്തില്‍ നിരവധി സിപി എം പ്രവര്‍ത്തകര്‍ക്കും പാനൂര്‍ സിഐ ഉള്‍പ്പെടെയുള്ള പോലിസുക്കാര്‍ക്കും പരിക്കേറ്റിരുന്നു. ലോക്കല്‍ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു തുവ്വക്കുന്നു കേന്ദ്രീകരിച്ചു നടന്ന പ്രകടനം ആര്‍ എസ് എസ്സ് കേന്ദ്രമായ പൊയിലൂര്‍ ചിററുള്ള പീടികയില്‍ സരസ്വതീ വിദ്യാപീഠത്തിനു സമീപത്തു എത്തിയപ്പോഴാണ് അക്രമമുണ്ടായത്. പാര്‍ട്ടി പതാകകളും റോഡിന്റെ ഇരുവശങ്ങളിലും അലങ്കരിച്ച തോരണങ്ങളും തീയിട്ടു നശിപ്പിക്കുകയും ചെയ്തിതിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *