KOYILANDY DIARY

The Perfect News Portal

നിലവാരമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം: നിലവാരമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. നിലവാരമില്ലെന്ന് കണ്ടെത്തിയ 1,555 സ്കൂളുകള്‍ അടച്ചുപൂട്ടാതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ കെഎന്‍എ ഖാദര്‍ എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

അതേസമയം, തത്വദീക്ഷയില്ലാതെ സ്കൂളുകള്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാരിന് അധികഭാരം വരുത്തി വെയ്ക്കുമെന്നും 25,000 ത്തിലധികം അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ടു നിയമനം നല്‍കേണ്ടി വരുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ നടപടി ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണെന്നും വിഷയത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളതെന്നും വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കി.

മതിയായ സൗകര്യങ്ങളൊരുക്കാതെ നാമമാത്രമായി അധ്യാപകര്‍ക്ക് ശമ്ബളം നല്‍കി അമിത ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *