KOYILANDY DIARY

The Perfect News Portal

ആവാസ് പദ്ധതിയില്‍ ചേര്‍ന്നത് 20000 ലേറെ മറുനാടന്‍ തൊഴിലാളികള്‍

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവിഷ്ക്കരിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍ ജില്ലയില്‍ ഇതിനകം 20000ല്‍ പരം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ ഭരണകൂടം. തികച്ചും സൗജന്യമായ ഈ പദ്ധതിയില്‍ 18നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലെടുക്കുന്ന ഏത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഇനിയും ചേരാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. അംഗങ്ങളായവര്‍ക്ക് പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സയും അപകട മരണത്തിന് 2,00,000 രൂപ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും.

ജില്ലയില്‍ വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് സിറ്റി മേഖലകളില്‍ ഇപ്പോള്‍ രജിസ്ട്രേഷന്‍ നടന്നുവരുന്നു. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത തൊഴിലാളികള്‍ ഉടന്‍തന്നെ രജിസ്ട്രേഷന്‍ എടുക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന തൊഴിലുടമകള്‍ മുഴുവന്‍ തൊഴിലാളികളെയും പദ്ധതിയില്‍ ചേര്‍ക്കേണ്ടതാണെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെന്റ്) ബാബു കാനപ്പള്ളി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0495 2370538 നമ്ബറില്‍ ലഭിക്കും.

ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ അസുഖങ്ങള്‍ പടര്‍ന്നതോടെ ജനങ്ങള്‍ക്കിടയില്‍ ഇതുസംബന്ധിച്ച കൂടുതല്‍ ജാഗ്രത കൈവന്നിരുന്നു. ഇതെത്തുടര്‍ന്നാണ് വിവിധ പ്രദേശങ്ങളില്‍ ഇത്തരക്കാരെ ഇന്‍ഷുറന്‍സ് പദ്ധതികളിലും മറ്റും ഉള്‍പ്പെടുത്തുന്നതിന് നാട്ടുകാര്‍ മുന്‍കൈയെടുത്തു തുടങ്ങിയത്. തദ്ദേശസ്ഥാപനങ്ങളോട് ജില്ലാ കലക്റ്റര്‍ കര്‍ശന നിര്‍ദേശം നല്‍കിയതും ധാരാളം പേരെ ചേര്‍ക്കുന്നതിന് കാരണമായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *