KOYILANDY DIARY

The Perfect News Portal

നാളെ കോട്ടയം വഴി ഓടുന്ന ട്രെയിനുകള്‍ വഴി തിരിച്ച്‌ വിടും

തിരുവനന്തപുരം: ചങ്ങനാശ്ശേരി തിരുവല്ല ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൂടുതല്‍ ടെയിനുകള്‍ക്ക് നിയന്ത്രണം. കോട്ടയം വഴി ഓടുന്ന ട്രെയിനുകള്‍ വഴി തിരിച്ച്‌ വിടും.

ബെംഗളൂരു കന്യാകുമാരി (16526), കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി(12081), തിരുവനന്തപുരം ഹൈദ്രബാദ് ശബരി(17229) , കന്യാകുമാരി മുംബൈ ജയന്തി(16382) , ന്യൂഡല്‍ഹി തിരുവനന്തപുരം കേരള(12626 &12625 ഇരു ദിശകളിലും) എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി വഴിതിരിച്ചുവിടും.

വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിര്‍ത്തും. പാതയിരട്ടിക്കലിനെത്തുടര്‍ന്ന് കൊല്ലം, കോട്ടയം(56394/56393), കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം മെമു സര്‍വീസുകള്‍ (66307/66308 & 66300/66301), ആലപ്പുഴ വഴിയുള്ള കൊല്ലംഎറണാകുളം മെമു (66302/66303) , & ആലപ്പുഴ വഴിയുള്ള എറണാകുളം, കായംകുളം പാസഞ്ചര്‍ (56381/56382) എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *