KOYILANDY DIARY

The Perfect News Portal

നടേരി സുരക്ഷ പാലിയേറ്റീവിൻ്റെ പുതിയ വാഹനം മന്ത്രി മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് നടേരി മേഖല കമ്മിറ്റി ജനകീയ വിഭവ സമാഹരണത്തിലൂടെ വാങ്ങിയ പുതിയ വാഹനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. സുരക്ഷ മേഖലാ ചെയർമാൻ ആർ കെ അനിൽ കുമാർ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. ഡോ. അനൂപ് കുമാർ എ എസ് മുഖ്യാതിഥിയായി സംസാരിച്ചു.  
കെ കെ മുഹമ്മദ്, കെ ഷിജു മാസ്റ്റർ, പി വി മാധവൻ, ടി ഇ ബാബു, കെ.എ. ഇന്ദിര ടീച്ചർ, ആർ കെ കുമാരൻ, എൻ ശ്രീനി മാസ്റ്റർ എന്നിവർ സംസാരിച്ചു. എം പ്രമോദ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *