KOYILANDY DIARY

The Perfect News Portal

നടി സരയുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വരന്‍ സനല്‍ ദേവന്‍

നടി സരയുവിന്റെ വിവാഹം നിശ്ചയം കഴിഞ്ഞു. അസോസിയേറ്റ് ഡയറക്ടറായ സനല്‍ വി ദേവനാണ് സരിയുവിനെ വിവാഹം ചെയ്യുന്നത്. ഏപ്രില്‍ നാലിന് എറണാകുളം ത്രിപ്പൂണിത്തറയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹത്തിന്റെ ഡേറ്റ് പുറത്ത് വന്നിട്ടില്ല.താഹാ സംവിധാനം ചെയ്ത കപ്പല്‍ മുതലാളിയാണ് സരയു നായികയായി അഭിനയിച്ച ആദ്യ ചിത്രം.
പിന്നീട് 35 ഓളം ചിത്രങ്ങളില്‍ സഹനടിയായും നായികയായും അഭിനയിച്ചു. ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാള്‍ട്ട് മാംഗോ ട്രിയാണ് സരയുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മീനാക്ഷി മോഹന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സരയു അവതരിപ്പിച്ചത്.