KOYILANDY DIARY

The Perfect News Portal

നടി ശാലു കുര്യന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

സിനിമ സീരിയല്‍ നടി ശാലു കുര്യന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മുംബൈയില്‍ ബിസിനസ്‌കാരനായ റാന്നി സ്വദേശി മെല്‍വിന്‍ ഫിലിപ്പാണ് ശാലുവിന്റെ പ്രതിശ്രുത വരന്‍.

ശനിയാഴ്ച്ച കോട്ടയം സെന്റ്.തോമസ് പള്ളിയില്‍വച്ചായിരുന്നു വിവാഹ നിശ്ചയം. ചന്ദനമഴ എന്ന സീരിയലില്‍ വര്‍ഷ എന്ന കഥാപാത്രതെത അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശാലുകുര്യന്‍.

ഇന്ദിര, സരയു, കല്യാണി കളവാണി, ചട്ടമ്പി കല്യാണി തുടങ്ങിയവയാണ് മറ്റ് സീരിയലുകള്‍. ചന്ദനമഴ സീരിയലിലെ അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ശാലുവിന്റെ വിവാഹ നിശ്ചയം.

Advertisements

വിവാഹം മേയ് 17നായിരിക്കും. ജൂബിലി, റോമന്‍സ്, കബഡി കബഡി കപ്പല്‍ മുതലാളി, നന്തുണി ആന്റ് കാളിംഗ് ബെല്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ് ശാലു കുര്യന്‍.

Leave a Reply

Your email address will not be published. Required fields are marked *