KOYILANDY DIARY

The Perfect News Portal

നടനും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു

ബോളിവുഡ് നടനും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു .ഹിന്ദി സിനിമ ലോകത്തെ സൗന്ദര്യമായിരുന്ന വിനോദ് ഖന്നയുടെ മരണം ബോളിവുഡിന്റെ തീരാനഷ്ടം. അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. ആരോഗ്യം ക്ഷയിച്ച വിനോദ് ഖന്നയുടെ ചിത്രം അദ്ദേഹത്തിന്റെ മകൻ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് വിനോദ് ഖന്നയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് പുറംലോകം അറിഞ്ഞത്

നൂറ്റി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.  ആദ്യ ചിത്രം മൻ ക മീത് ആണ്. 1997ല്‍ ബി.ജെ.പിയില്‍  ചേര്‍ന്നു . മൂന്നു തവണ എം.പിയാകുകയും ചെയ്തു. 2002ൽ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *