KOYILANDY DIARY

The Perfect News Portal

ധന കോടി ചിറ്റ്സ്സ് കൊയിലാണ്ടി ശാഖയിലെക്ക് സി.ഐ.ടി.യു. മാർച്ചും. ധർണ്ണയും നടത്തി

കൊയിലാണ്ടി: ധന കോടി ചിറ്റ്സ്സ് കൊയിലാണ്ടി ശാഖയിലെക്ക് സി.ഐ.ടി.യു.പ്രവർത്തകർ മാർച്ചും. ധർണ്ണയും നടത്തി. രണ്ട് ജീവനക്കാരെ അന്യായമായി പിരിച്ചുവിടുകയും, ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നതിനെതിരെയായിരുന്നു മാർച്ച് നോൺ ബാങ്കിംങ്ങ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ  സി.ഐ.ടി.യു. സംസ്ഥാന വൈ. പ്രസി. എം. കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്തു.
നിരവധി തവണ അനുരജ്ഞനത്തിന് ശ്രമിച്ചെങ്കിലും, മാനേജ്മെന്റ് നിഷേധാത്മകമായ നിലപാട് സ്വീകരിച്ചതെന്ന് സി.ഐ.ടി.യു.ആരോപിച്ചു. പിരിച്ചുവിട്ട ജീവനകാർക്ക് ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും ഒരു ജീവനക്കാരിയുടെ കാലാവധിയെത്തിയ ചിട്ടി പണവും നൽകുന്നില്ലെന്ന് സി.ഐ.ടി.യു. ആരോപിച്ചു. മാർച്ചിലുംധർണ്ണയിലും, എ.സോമശേഖരൻ, എം. എം. മൂത്തോറൻ, എം. എ.ഷാജി, സി. എം. സുനിലേശൻ, സി, സി. രതീഷ്, ശരത്, സുകുമാരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *