KOYILANDY DIARY

The Perfect News Portal

കുളത്തിൽ അകപ്പെട്ട പശുവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു

കൊയിലാണ്ടി: കുളത്തിൽ അകപ്പെട്ട പശുവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ബാലുശ്ശേരി പഞ്ചായത്തിലെ   കുന്നക്കൊടി പിളളത്തൂര് ഗോപാലന്റെ ഗർഭിണിയായ പശുവാണ് കഴിഞ്ഞ ദിവസം ചെളി നിറഞ്ഞ കുളത്തിൽ അകപ്പെട്ടത്. പശുവിനെ രക്ഷിക്കാനുള്ള പരിസരവാസികൾ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

കൊയിലാണ്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സാണ് നാട്ടുകാരുടെ സഹായത്തോടെ ചെളിയിൽ തല ഉയർത്തി നിന്ന പശുവിനെ റോപ്പ് ഉപയോഗിച്ച്  സുരക്ഷിതമായി പുറത്തെത്തിച്ചത്.കൊയിലണ്ടി ഫയർസ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ, ലീഡിംഗ് ഫയർമാൻ ഷിജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *