KOYILANDY DIARY

The Perfect News Portal

ദേശീയ പാതയിൽ സീബ്രാ ലൈനുകൾ മാഞ്ഞുപോയത് യാത്രക്കാർക്ക് ദുരിതമാകുന്നു

കൊയിലാണ്ടി : ദേശീയപാതയിൽ കൊയിലാണ്ടി ടൗണിലെ സീബ്രാ ലൈനുകൾ മാഞ്ഞുപോയത് കാരണം കാൽനടയാത്രക്കാർ ദുരിതംപേറുകയാണ്. തിരക്ക്പിടിച്ച കൊയിലാണ്ടി ടൗണിൽ എത്തുന്നവർക്ക് റോഡ് ക്രോസ്സ് ചെയ്യാൻ സാധിക്കാതെ വലിയ പ്രയാസം നേരിടുകയാണ്. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊയിലാണ്ടി താലൂക്കാശുപത്രി, ബോയ്‌സ് സ്‌കൂൾ പരിസരം, പുതിയ ബസ്സ് സ്റ്റാന്റ് പരിസരം, കോടതി, എന്നിവിടങ്ങളിലായി സ്ഥാപിച്ച് സീബ്ര ലൈനുകളാണ് റീ പെയിന്റ് ചെയ്യാതെ മാഞ്ഞുപോയത്. ഏതാണ്ട് ഒരു വർഷത്തിലേറെയായി സ്ഥാപിച്ച സീബ്രാ ലൈനുകളാണ് ഇപ്പോഴുമുള്ളത്. പരിചയമുള്ള ആളുകൾക്ക് മാത്രമാണ് കൊയിലാണ്ടി ടൗണിൽ ഓരോ ഭാഗത്തുമെത്തുമ്പോൾ സീബ്രാ ലൈനുകളുണ്ടൈന്ന് മനസ്സിലാക്കുവാൻ സാധിക്കുക. എന്നാൽ മാഞ്ഞുപോയത് കാരണം ദീർഘദീര വാഹനങ്ങൾ കടന്നുപോകുമ്പോൾ ഡ്രൈവർമാർക്ക് കൊയിലാണ്ടിയിലെ സീബ്രാ ലൈനുകൾ എവിടെയാണെന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല ിത് വലിയ അപകടമാണ് കൊയിലാണ്ടിയിൽ ഉണ്ടാകുകന്നത്. പലപ്പോഴും ആളുകൽ റോഡ് ക്രോസ്സ് ചെയ്യുവാൻ കാത്തുനിൽക്കുമ്പോൾ പോലും ഡ്രൈവർമാർക്ക് സീബ്രാ ലൈനിലാണ്‌ നിൽക്കുന്നതെന്ന് മനസ്സിലാവുകയില്ല ഇതാണ് പലപ്പോഴായി അപകടങ്ങൾ ഉണ്ടാക്കുന്നത്. ട്രാഫിക് പോലീസ് നന്നേ പാടുപെട്ടാണ് ഇപ്പോൾ സീബ്രാ ലൈനിലൂടെ ആളുകളെ ഇരുവശങ്ങളിലേക്കും കടത്തിവിടുന്നത്. ദിവസവും ഇതിലൂടെ നിരവധി തവണ കടന്നു പോകുന്ന പി. ഡബ്ല്യു. ഡി. അധികൃതർ ഇതൊന്നു കണ്ടില്ലെന്ന് നടക്കുകയാണ്. അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് നഗരസഭാ അധികൃതരും എം. എൽ. എ. യും തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *