KOYILANDY DIARY

The Perfect News Portal

ദേശീയ പാതയിൽ റോഡരുകിൽ ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങി

കൊയിലാണ്ടി: ദേശീയ പാതയിൽ റോഡരുകിൽ നാട്ടുകാർക്കും, വാഹനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങി. വെങ്ങളം മുതൽ അഴിയൂർ വരെ നൂറ് കണക്കിന് മരങ്ങൾ മുറിക്കാനായി ദേശീയപാത വിഭാഗം ശ്രമം തുടങ്ങിയിട്ട് നാളുകളായെങ്കിലും ഇപ്പോഴാണ് മരം മുറി തുടങ്ങിയത്. ദേശീയ പാതയിലെക്ക് മരം മുറിഞ്ഞ് വീണ് ഗതാഗത സ്തംഭിക്കൽ പതിവായിരുന്നു. കഴിഞ്ഞ ദിവസം തിരുവങ്ങൂരിലുള്ള ഭീഷണിയായി നിന്നിരുന്ന മരം മുറിച്ചുമാറ്റിയാണ് തുടക്കം കുറിച്ചത്. അഴിയൂർ വരെ ഭീഷണിയായ മരം മുറിച്ചുമാറ്റനാണ് തീരുമാനം. ദേശീയപാതയോരത്തെ വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ സമീപ ദിവസം മാറ്റിത്തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *