KOYILANDY DIARY

The Perfect News Portal

ദേശീയ അബാക്കസ് ചാമ്പ്യൻഷിപ്പ്‌: ആന്തട്ട ഗവ: സ്‌ക്കൂൾ വിദ്യാർത്ഥി അമൻദേവ് ദക്ഷിണാഫ്രിക്കയിലേക്ക്

കൊയിലാണ്ടി: ഗ്ലാബൽ അസോസിയേഷൻ ഓഫ് ജപ്പാനീസ് സോറോബാൻ മെന്റൻ അരിത്‌മെറ്റികിന്റെ 14ാമത് ദേശീയ അബാക്കസ് ചാമ്പ്യൻഷിപ്പിൽ ആന്തട്ട ഗവ: സ്‌ക്കൂൾ വിദ്യാർത്ഥി അമൻ ദേവ് എം. തെരഞ്ഞെടുക്കപ്പെട്ടു. 2018 സെപ്തംബറിൽ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിൽ നടക്കുന്ന ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിലേക്കാണ് യോഗ്യതനേടിയത്‌.

2018 ഫെബ്രുവരി മാസത്തിൽ ചെൈന്നയിൽവെച്ച് നടന്ന ദേശീയ മൽസരത്തിലാണ് ഗണിതശേഷിയുടെ ജീനിയസ്സുമായുളള മൽസരത്തിൽ ആറാംക്ലാസ്സുകാരനായ അമൻദേവ് രണ്ടാം സ്ഥാനത്തിന് അർഹത നേടിയത്.    അരങ്ങാടത്ത് മണന്തല വീട്ടിൽ ബബീഷ്, നികന്യ ദമ്പതികളുടെ മകനാണ് അമൻ ദേവ്. വിദ്യാലയത്തിൽ നടന്ന അനുമോദന പരിപാടിയിൽ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ പി.കെ. അമൻ ദേവിന് മൊമെന്റോ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *