KOYILANDY DIARY

The Perfect News Portal

ദി​ലീ​പ് സി​നി​മ ലോ​ക​ത്തി​നും കേ​ര​ള​ത്തി​നും അ​പ​മാ​ന​മാ​ണ് വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ക​ണ്ണൂ​ര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദി​ലീ​പ് സി​നി​മ ലോ​ക​ത്തി​നും കേ​ര​ള​ത്തി​നും അ​പ​മാ​ന​മാ​ണ് വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോട് കൂടി ദി​ലീ​പ് കേ​ര​ള സ​മൂ​ഹ​ത്തോ​ട് ചെ​യ്ത ഏ​റ്റ​വും വ​ലി​യ തെ​റ്റാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ പോ​ലൊ​രു ന​ട​ന്‍ ഒ​രി​ക്ക​ലും ചെയ്യാന്‍ പാ​ടി​ല്ലാ​ത്ത കൃ​ത്യ​മാ​ണ് ചെ​യ്തി​രി​ക്കു​ന്നതെന്നും രമേശ് ചെ​ന്നി​ത്ത​ല ക​ണ്ണൂ​രി​ല്‍ പ​റ​ഞ്ഞു.

താര സംഘടനയായ അമ്മ ഉടനെ പി​രി​ച്ചു​വി​ട​ണ​മെ​ന്നും ഈ ​സം​ഘ​ട​ന കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അ​ദ്ധേഹം പറഞ്ഞു. ഇ​ന്ന​സെ​ന്‍റി​നും മു​കേ​ഷി​നും ഗ​ണേ​ഷി​നും തല്‍സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള അ​ര്‍​ഹ​ത ന​ഷ്ട​പ്പെട്ടിരിക്കുകയാണ്. കേസില്‍ ഈ മൂന്ന് ജന പ്രതിനിധികളെയുമാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്. ഈയൊരു കേസ് തെളിഞ്ഞതില്‍ കേരള പോലീസിന് അ​ഭി​മാ​നി​ക്കാ​ന്‍ സാ​ധി​ക്കും.

കേ​ര​ള​ത്തി​ലു​ള്ള എ​ല്ലാ പ്ര​മാ​ദ​മാ​യ കേ​സു​ക​ളും തെ​ളി​യി​ക്കു​ന്ന​തി​ല്‍ കേ​ര​ള പോ​ലീ​സ് എ​ന്നും സാ​മ​ര്‍​ഥ്യം കാ​ട്ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. എന്നാല്‍ പ​ള്‍​സ​ര്‍ സു​നി​ക്കെ​തി​രെ താ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന ര​ണ്ട​ര വ​ര്‍​ഷ​ക്കാ​ലം ഏ​തെ​ങ്കി​ലും തരത്തിലുള്ള പ​രാ​തി ല​ഭി​ച്ച​താ​യി ഓ​ര്‍​മ​യി​ല്ലെ​ന്നും അദ്ധേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കി. പ​ള്‍​സ​ര്‍ സു​നി 10 വ​ര്‍​ഷ​ത്തോ​ളം മു​കേ​ഷി​ന്‍റെ ഡ്രൈ​വ​റാ​യി​രുന്നു. അ​തു​കൊ​ണ്ട് പ്ര​തി​യു​ടെ പ​ശ്ചാ​ത്ത​ല​മ​റി​യാ​ന്‍ മു​കേ​ഷി​നെ​യും ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *