KOYILANDY DIARY

The Perfect News Portal

ത്സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു

പേരാമ്പ്ര: ചാലിക്കരക്കടുത്ത് ഉത്സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകനായ ചൂരലില്‍ രവീന്ദ്രന്റെ വീട് ആക്രമിച്ചു. ബൈക്ക് അഗ്നിക്കിരയാക്കി. പരിക്കേറ്റ ചൂരലില്‍ രാധ (40), ജയന്തി (40 )എന്നിവരെ പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലും വിഷ്ണു, ജിഷ്ണുനാഥ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലുംപ്രവേശിപ്പിച്ചു . സി.പി.എം പ്രവര്‍ത്തകരായ വരട്ടടി സുരേഷ് (45 ),അനുജന്‍ സുനീഷ് കുമാര്‍ (42),വി.എം. സുരേന്ദ്രന്‍ (55 ) എന്നിവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി അമ്പലപറമ്പില്‍ ചട്ടിവെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘര്‍ഷകള്‍ക്കു തുടക്കമെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ മുന്‍കാല പ്രശ്നങ്ങളാണ് കാരണമെന്ന് സി.പി.എം ആരോപിക്കുന്നു. ഇരുപാര്‍ട്ടികളുടെയും പരാതിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *