KOYILANDY DIARY

The Perfect News Portal

ഗിരീശന്റെ കുടുംബത്തിന് എസ്.എന്‍.ഡി.പി. യോഗത്തിന്റെ കൈത്താങ്ങ്

നാദാപുരം: കല്ലുനിരയിലെ പയ്യേരിക്കടവ് പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങി മരിച്ച വളയം കല്ലുനിരയിലെ ഗിരീശന്റെ (40) കുടുംബത്തിന് എസ്.എന്‍.ഡി.പി. യോഗത്തിന്റെ കൈത്താങ്ങ്. കുടുംബത്തിനുള്ള സഹായധനം എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് വിതരണം ചെയ്തു. ഗിരീശന്റെ ഭാര്യ രജനി സഹായധനം ഏറ്റുവാങ്ങി.

എസ്.എന്‍.ഡി.പി. യോഗം വടകര യൂണിയന്‍ കണ്‍വീനര്‍ പി.എം.രവീന്ദ്രന്‍, ചെയര്‍മാന്‍ പി.എം.ഹരിദാസന്‍, എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ഹരിമോഹന്‍, അംഗം പി.കെ.റഷീദ്, എസ്.എന്‍.ഡി.പി. കുറ്റ്യാടി ശാഖാ സെക്രട്ടറി പൂളത്തറ കൃഷ്ണന്‍, കല്ലാച്ചി ശാഖാ സെക്രട്ടറി സുകേഷ് കല്ലാച്ചി, കല്ലുനിര ശാഖാ സെക്രട്ടറി മുല്ലേരിക്കണ്ടി ബാബു, കുന്നത്ത് ചന്ദ്രന്‍, കുഞ്ഞിരാമന്‍ കല്ലാച്ചി, സി.എച്ച്‌.ബാബു കല്ലുനിര എന്നിവരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
ഗിരീശന്റെ മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമയ, ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി അമേഗ് എന്നിവരുടെ തുടര്‍ വിദ്യാഭ്യാസത്തിനുള്ള ചെലവുകളും എസ്.എന്‍.ഡി.പി. യോഗം വടകര യൂണിയന്‍ വഹിക്കുമെന്ന് വടകര യൂണിയന്‍ കണ്‍വീനര്‍ പി.എം. രവീന്ദ്രന്‍ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച്‌ രണ്ടിനാണ് കല്ലുനിര ഉള്ളിയേരികുഴിയിലെ കടവം തണ്ണിക്കല്‍ ഗിരീശനെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുടുംബത്തിന്റെ ഏകാശ്രയമായ ഗിരീശന്റെമരണത്തോടെ മക്കളുടെ പഠനം വഴിമുട്ടിയ സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് എസ്.എന്‍.ഡി.പി. യോഗം സഹായവുമായെത്തിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *