KOYILANDY DIARY

The Perfect News Portal

തെരുവുനായയുടെ ആക്രമണത്തില്‍ മൂപ്പതോളം പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: പയ്യന്നൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂപ്പതോളം പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരിലേറെയും സ്ത്രീകളാണ്. പരുക്കേറ്റവരെ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയിലെ വിവിധ ആശുപ്രത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കണ്ണൂര്‍ പയ്യന്നൂരിനടുത്ത അന്നൂര്‍ വെള്ളൂര്‍ കാങ്കോല്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. വീടിനു പുറത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കാണ് കൂടുതലായും കടിയേറ്റത്.

ചിലരുടെ മുഖം തന്നെ തെരുവുനായ കടിച്ചു പറിച്ചു. പരിക്കേറ്റവരെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചു.കണ്ണൂര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികള്‍,പയ്യന്നൂര്‍ താലൂക്ക് ആശുപത്രി തുടങ്ങിയ സ്ഥലത്താണ് പരിക്കേറ്റവര്‍ ചികിത്സ തേടിയത്.

Advertisements

ഗുരുതരമായി പരിക്കേറ്റ പാറു, മാധവി എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ആക്രമണം നടത്തിയ തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

Leave a Reply

Your email address will not be published. Required fields are marked *