KOYILANDY DIARY

The Perfect News Portal

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ ഹസ്തദാനം പാടില്ല; മന്ത്രി കെ. കെ. ശൈലജ.

കോവിഡ് ബാധിതർ അഞ്ച് ലക്ഷം കടന്ന സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ. രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യയുണ്ട്.

പ്രചാരണ പ്രവർത്തനത്തിനിടെ ഹസ്തദാനം പാടില്ല. സ്ഥാനാര്‍ഥിക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്‍കിയുള്ള സ്വീകരണ പരിപാടിയും വേണ്ട.

വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങള്‍, ആള്‍ക്കൂട്ടം, മുഖാമുഖം സമ്ബര്‍ക്കമുണ്ടാകുക എന്നീ മൂന്ന് സാഹചര്യത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നടക്കുക. ആരില്‍നിന്നും കോവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. കോവിഡ് വന്നുപോകട്ടെ എന്ന ചിന്ത പാടില്ലെന്നും മന്ത്രി അഭ്യർത്ഥിച്ചു. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്

Advertisements

Leave a Reply

Your email address will not be published. Required fields are marked *