KOYILANDY DIARY

The Perfect News Portal

തൃശൂരില്‍ 100 ഗ്രാം ചരസുമായി രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍: അരിമ്പൂര്‍ ഹൈസ്‌കൂളിനു മുന്നില്‍ വില്പനയ്‌ക്കെത്തിച്ച 100 ഗ്രാം ലഹരി മരുന്നുമായി (ചരസ്) രണ്ടുപേര്‍ പിടിയില്‍. അരിമ്പൂര്‍ സ്വദേശി കല്ലയില്‍ വീട്ടില്‍ നിഖില്‍ (25), അരണാട്ടുകര സ്വദേശി മണപ്പെട്ടി വീട്ടില്‍ രാഹുല്‍ (20) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തത്.

വിദ്യാര്‍ഥികള്‍ക്ക് വില്പന നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവര്‍ ഇവിടെ തമ്ബടിച്ചത്. ചെറിയ പൊതികളാക്കി ആവശ്യാനുസരണം കൈമാറാവുന്ന രീതിയിലാണ് ചരസ് ഒളിപ്പിച്ചു വച്ചിരുന്നത്. ഇവരുടെ കൂട്ടാളികളെയാണ് തൃശൂര്‍ ടൗണില്‍ കുറച്ചു ദിവസങ്ങള്‍ക്കുമുമ്ബ് ഷാഡോ പോലീസ് പിടികൂടിയിരുന്നത്.

അവരുടെ കണ്ണികളാണിവരെന്നും പോലീസ് പറഞ്ഞു. ഹരിദ്വാറില്‍നിന്നാണ് ഇവ വിതരണത്തിനായി എത്തിക്കുന്നത് എന്നാണ് പ്രതികള്‍ പോലിസിനു മൊഴി നല്‍കിയത്. ജില്ലാ പോലീസ് മേധാവിക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം അന്തിക്കാട് എസ്.ഐ: കെ.എസ്. സൂരജാണ് പ്രതികളെ പിടികൂടിയത്. എ.എസ്.ഐ. വിത്സന്‍ ചെറിയാന്‍, ഫൈസല്‍, ഭുവനേശ്വരന്‍, അജിത്, ഷനൂപ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *