KOYILANDY DIARY

The Perfect News Portal

തൃക്കരുവയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ ക്വട്ടേഷന്‍ അക്രമണം

കൊല്ലം: തൃക്കരുവയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ ക്വട്ടേഷന്‍ അക്രമണം. തൃക്കരുവ അമ്മുമ നടയ്ക്ക് സമീപം പൂവങ്ങല്‍ വീട്ടില്‍ ബിനു(33)നെയാണ് അക്രമി സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. ശരീരം മുഴുവന്‍ വെട്ടേറ്റ ബിനു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അറുപതോളം തുന്നിക്കെട്ട് ശരീരത്തിലുണ്ട്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സമീപത്തെ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ ബിനുവിനെ പിന്നാലെ എത്തിയ പത്തംഗ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

ശരീരത്തിലാകമാനം കമ്പി വടികൊണ്ട് അടിക്കുകയും വാളുപയോഗിച്ച് വെട്ടുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടികൂടിയതിനെ തുടര്‍ന്ന് സംഘം ബിനുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തൃക്കരുവ സ്വദേശിയും നിരവധി ക്രിമിനല്‍കേസ് പ്രതിയുമായ കരുവ ബിജു എന്നറിയപ്പെടുന്ന ബിജുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ബിനു അഞ്ചാലുംമൂട് പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിയുമായി വാക്കേറ്റം ഉണ്ടായിട്ടുണ്ട്. പിന്നീട് ഗള്‍ഫില്‍ ജോലിക്ക് പോയ ബിനു മടങ്ങി വരുന്നത് കാത്തിരുന്ന പ്രതിയും സംഘവും അക്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *