KOYILANDY DIARY

The Perfect News Portal

തീരദേശ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം > തീരപ്രദേശത്തോടുകൂടിയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് സംസ്ഥാനത്ത് എട്ട് തീരദേശ പൊലീസ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏകദേശം 600 കിലോമീറ്ററോളം നീളമുള്ള തീരപ്രദേശമാണ് കേരളത്തിനുള്ളത്. അതുകൊണ്ടുതന്നെ, തീവ്രവാദം അടക്കമുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് തീരദേശ സംരക്ഷണവും ജാഗ്രതയും അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായി എട്ട് തീരദേശ പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കും.

ഈ സ്റ്റേഷനുകളിലേക്ക് ഓരോ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, ഇരുപത്തഞ്ച് വീതം എഎസ്ഐ/സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍/സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, ഓരോ ഡ്രെെവര്‍മാര്‍ എന്നിങ്ങനെ 29 വീതം തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. അതാത് സ്റ്റേഷനുകള്‍ക്ക് നിരീക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കുമായുള്ള ബോട്ടുകള്‍ വാടയ്ക്കെടുക്കാനുമുള്ള അനുമതിയും നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *