KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരത്ത് രണ്ട് കുട്ടികളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കുട്ടികളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ(9), ഫെബിന്‍(8) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ അച്ഛന്റെ മൃതദേഹം സമീപത്തെ പുഴയില്‍  ഉണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ ട്രെയിന്‍ തട്ടി മരിക്കുകയോ അത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുണ്ടാകാം എന്നും പൊലീസ് കരുതുന്നു. ട്രാക്കിനടുത്തെ മരത്തിന് ചുവട്ടിലാണ് കുട്ടികളുടെ മൃതദേഹം കണ്ടത്.

കുട്ടികളുടെ കഴുത്തില്‍ മുറിവേറ്റിട്ടുണ്ട്. കുട്ടികളുമായി അച്ഛന്‍ ഷിബി  ഇവിടെ പതിവായി മീന്‍ പിടിക്കാന്‍  എത്താറുള്ളതായി നാട്ടുകാര്‍ പറയുന്നു. റെയില്‍വേ തൊഴിലാളികള്‍ കൈപ്പത്തി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അച്ഛന്‍ ഷിബിയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *