KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരത്തും എറണാകുളത്തുമായി കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരത്തും എറണാകുളത്തുമായി കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ നരിവാമൂട് സ്വദേശികളായ വിഷ്ണു (24), ശംഭു (15) എന്നിവരാണ് മരിച്ചത്. എറണാകുളം ഉദയംപേരൂരില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങിമരിച്ചത്.

തെക്കന്‍ പറവൂര്‍ പരവപ്പറമ്പില്‍ കുസുമം കുമാര്‍-ജിജി ദമ്പതികളുടെ മക്കളായ അതുല്‍ കൃഷ്ണ (13) അനന്ത് കൃഷ്ണ (15) എന്നിവരാണ് ഉദയംപേരൂരില്‍ മുങ്ങിമരിച്ചത്. തിരുവനന്തപുരം വെള്ളായണി കായലിലെ തൃക്കുളങ്ങര കടവിലാണ് അപകടമുണ്ടായത്. നരുവാമൂട്ടില്‍ നിന്നും മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘത്തിലെ മൂന്നു പേരാണ് അപകടത്തില്‍പ്പെട്ടത്.

ആദ്യം മുങ്ങിതാഴ്ന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ശബരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വിഷ്ണുവും ശംഭുവും മുങ്ങിത്താഴ്ന്നത്. ശബരിയെ പിന്നീട് മറ്റുള്ളവര്‍ കരയ്ക്കെത്തിച്ചെങ്കിലും മറ്റു രണ്ട് പേരെ രക്ഷപ്പെടുത്താനായില്ല. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *