KOYILANDY DIARY

The Perfect News Portal

താമരശേരി ചുരത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

താമരശേരി: താമരശേരി ചുരം മൂന്നാം വളവില്‍ കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മീനങ്ങാടി താളിയില്‍ ഉമ്മര്‍(40), ഭാര്യ ഷരീഫ(35), മക്കളായ സിദ(15), അസിദ(6), ഷറീഫയുടെ ബന്ധുവായ മജീദ് (45), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഉമ്മര്‍, ഷരീഫ, മജീദ് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. മീനങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക്‌ പോകുകയായിരുന്ന ഉമ്മറും കുടുബവും സഞ്ചരിച്ചിരുന്ന കെ.എല്‍ 65 എച്ച് 7151 നമ്പര്‍ കാര്‍ എതിരെ വരികയായിരുന്ന കെഎല്‍ 12 ബി 3961 നമ്പര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *