KOYILANDY DIARY

The Perfect News Portal

തലസ്ഥാനനഗരിയില്‍ വന്‍ തീപിടുത്തം

ഡല്‍ഹി: തലസ്ഥാനനഗരിയില്‍ വന്‍ തീപിടുത്തം. ഡല്‍ഹി മാളവ്യ നഗറിലെ റബ്ബര്‍ ഗോഡൗണിലാണ് ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ തീപിടുത്തമുണ്ടായത്. പിന്നീട് തീ സമീപത്തേക്കും വ്യാപിച്ചു. 30 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ വഴികളെല്ലാം ഇടുങ്ങിയതായതിനാല്‍ ഫയര്‍ഫോഴ്‌സിന് സംഭവസ്ഥലത്ത് ചെന്നെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ഗോഡൗണുകളുടെ സമീപത്ത് വീടുകളുണ്ട്. എന്നാല്‍ തീപിടുത്തം ഉണ്ടായ ഉടനെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആളപായമുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *