KOYILANDY DIARY

The Perfect News Portal

ഡോക്ടര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

കൊയിലാണ്ടി: പയ്യോളി ഇരിങ്ങലില്‍ ഡോക്ടര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. താഴത്തെ പുനത്തില്‍ ഡോ. എം കെ മോഹന്‍ ദാസ് (75) ആണ് മരിച്ചത്. ക്ലിനിക്കിലേക്കു പോവാന്‍ തയ്യാറെടുക്കുന്ന സമയത്ത് ശ്വാസ തടസ്സവും, അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വടകര ജില്ലാ ആശുപത്രിയില്‍ ഓര്‍ത്തോപീഡിക് സര്‍ജനായി വിരമിച്ച ശേഷം മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: പി കെ ഷൈലജ(സുല്‍ത്താന്‍ ബത്തേരി).

Leave a Reply

Your email address will not be published. Required fields are marked *