ഡെങ്കിപ്പനി ബോധവത്കരണ ക്ലാസ് നടത്തി
ചേമഞ്ചേരി: സജീഷ് ഉണ്ണി – ശ്രീജിത്ത് മണി സ്മാരക സേവാസമിതി ചേമഞ്ചേരി പഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിയുടെ സഹായത്തോടെ ഡെങ്കിപ്പനി ബോധവത്കരണ ക്ലാസും പ്രതിരോധ മരുന്ന് വിതരണവും നടത്തി.
മെഡിക്കല്‍ ഓഫീസര്‍ ഡി. ജസിദ ക്ലാസെടുത്തു. കെ.പി. സത്യന് അധ്യക്ഷത വഹിച്ചു. ഷീബ നടുക്കണ്ടി, സി. അനുപമ, വിഷ്ണുപ്രസാദ്, കെ.കെ. സരീഷ് എന്നിവര്‍ നേതൃത്വം നല്കി.