KOYILANDY DIARY

The Perfect News Portal

ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു

കണ്ണൂര്‍ :  ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു. മുള്ളേരിയ കുണ്ടാര്‍ ഉളിയത്തടുക്കയിലെ ഉബൈദ് (30)ആണ് മരിച്ചത്. പുത്തിഗെ മുഹിമ്മാത്ത് സ്കൂള്‍ അധ്യാപകനാണ്. രാവിലെ ഒന്‍പതരയോടെ സീതാംഗോളി-പെര്‍മൂദെ റോഡില്‍ മുഖാരിക്കണ്ടത്താണ് അപകടം. കുണ്ടാര്‍ ഉളിയത്തടുക്കയിലെ മുഹമ്മദ് മുസല്യാര്‍, ആമിന ദമ്പതികളുടെ മകനാണ്. സുള്ള്യയിലെ ഫസീലയാണ് ഭാര്യ.