KOYILANDY DIARY.COM

The Perfect News Portal

ഗൃഹനാഥനെ വീടിനുള്ളില്‍ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ: ഗൃഹനാഥനെ വീടിനുള്ളില്‍ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പി ള്ളിച്ചിറ കൊല്ലം കുടിയില്‍ മുഹമ്മദിനെയാണ് (52) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഉറക്കമുണര്‍ന്ന ഭാര്യയാണ് മുഹമ്മദിനെ കഴുത്തു മുറിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇവിടെ നിന്നും തൊടുപുഴയിലെ തന്നെ മറ്രൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ഏറെ നാളായി നാട്ടിലുണ്ടായിരുന്നു. ഒരു മകനും രണ്ടു പെണ്‍മക്കളുമാണ് മുഹമ്മദിനുള്ളത്. പെണ്‍മക്കള്‍ രണ്ടു പേരും വിവാഹിതരാണ്. തൊടുപുഴ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Share news
error: Content is protected !!