KOYILANDY DIARY

The Perfect News Portal

ജസ്റ്റീസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി

ഡല്‍ഹി: വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് സുപ്രീം കോടതി ആറുമാസത്തെ തടവിന് വിധിച്ച കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി. നിരുപാധികം മാപ്പു പറയാമെന്ന് ജസ്റ്റീസ് കര്‍ണന്റെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

അതേസമയം, തടവ് ശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. മെയ് ഒമ്പ
തിനാണ് ജഡ്ജിമാര്‍ക്ക് എതിരെയുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന് സുപ്രീം കോടതി ജസ്റ്റിസ് കര്‍ണന് തടവുശിക്ഷ വിധിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ ഉള്‍പ്പെടുന്ന ഏഴംഗ ബെഞ്ചിന്റേതായിരുന്നു വിധി.

Leave a Reply

Your email address will not be published. Required fields are marked *