KOYILANDY DIARY

The Perfect News Portal

ജല സംരക്ഷണ പ്രതിജ്ഞയെടുത്തു

വടകര: ലോക ജലദിനത്തിന്റെ ഭാഗമായി ഓര്‍ക്കാട്ടേരി ഒലീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കാട്ടേരി കളിയാം വെള്ളി പുഴ പരിസരത്ത് ജലത്തെ സാക്ഷി നിറുത്തി ജല സംരക്ഷണ പ്രതിജ്ഞയെടുത്തു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്ക്കരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു.

ഒലീവ് ട്രസ്റ്റ് ചെയര്‍മാന്‍ ഷുഹൈബ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചചടങ്ങില്‍ എടച്ചേരി എസ്.ഐ പ്രദീപ് കുമാര്‍ ജലസംരക്ഷണ സന്ദേശം നല്കി. ഹരീഷ് പി.കെ , ശിവദാസ് കുനിയില്‍, വിജയന്‍. കെ, ആബിദ ടീച്ചര്‍, ബവിത എം.വി. ശ്രീകാന്ത് ഇല്ലത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *