KOYILANDY DIARY

The Perfect News Portal

ചെടിച്ചട്ടിയില്‍ വളര്‍ത്തുകയായിരുന്ന നാല് കഞ്ചാവ് ചെടികള്‍ പൊലീസ് പിടിച്ചെടുത്തു

വെളളികുളങ്ങര: നാട്ടിന്‍പുറത്തും കഞ്ചാവ് കൃഷി സജീമാവുന്നു. ഏറാമല പഞ്ചായത്തിലെ ആദിയൂരില്‍ ഇടവഴിയില്‍ ചെടിച്ചട്ടിയില്‍ വളര്‍ത്തുകയായിരുന്ന നാല് കഞ്ചാവ് ചെടികള്‍ എടച്ചേരി എസ്.ഐ യൂസഫ് നടുത്തറേമ്മലിന്റെ നേതൃത്വത്തിലുളള പൊലീസ് കണ്ടെത്തി പിടിച്ചെടുത്തു. എസ്.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരിപ്പളളിപറമ്പിന്റെ ആള്‍ സഞ്ചാരമില്ലാത്ത ഇടവഴിയില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്തിരുന്നത് കണ്ടെത്തി പിടിച്ചെടുത്തത്. കഞ്ചാവ് കൃഷി പൊലീസ് പിടികൂടിയതറിഞ്ഞ് വിവരം നാട്ടില്‍ സംസാരവിഷയമായിരിക്കയാണ്. ലഹരിക്കെതിരെ വിവിധ സംഘടനകള്‍ ബോധവത്കരണവും മറ്റും സംഘടിപ്പിക്കുന്നിനിടയില്‍ ഇതേ ആവശ്യത്തിന് വേണ്ടി കൃഷിതന്നെ തുടങ്ങിയതാണ് സംസാര വിഷയമായിട്ടുളളത്.

Leave a Reply

Your email address will not be published. Required fields are marked *