KOYILANDY DIARY

The Perfect News Portal

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഉള്‍പ്പടെ എല്ലാവരുടെയും വോട്ട് വേണമെന്ന് വൈക്കം വിശ്വന്‍

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഉള്‍പ്പടെ എല്ലാവരുടെയും വോട്ട് വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സിപിഎമ്മിന് ആരോടും അയിത്തമില്ല. മാണി ഗ്രൂപ്പിന്‍റെ വോട്ട് വേണ്ടെന്ന് സി പി ഐ പറഞ്ഞിട്ടില്ല.

മുന്നണി പ്രവേശമെന്നത് കൂട്ടായ തീരുമാനമാണെന്നും ഇടത് മുന്നണി കണ്‍വീനര്‍ വ്യക്തമാക്കി. കീഴാറ്റുരില്‍ വികസനം മുടക്കുന്നവര്‍ക്കെതിരെയാണ് സിപിഎം സമരം നടത്തുന്നതെന്ന് വൈക്കം വിശ്വന്‍. വയല്‍ക്കിളികള്‍ക്ക് ബദല്‍ മാര്‍ഗം ചൂണ്ടിക്കാണിക്കാനില്ലെന്നും വൈക്കം വിശ്വന്‍.

Leave a Reply

Your email address will not be published. Required fields are marked *