KOYILANDY DIARY

The Perfect News Portal

ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. തിങ്കളാഴ്ച വൈകീട്ട് ഏറാഞ്ചേരി ഗോപി നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം.

21-ന് വൈകീട്ട് ദീപാരാധനയ്ക്കു ശേഷം ഇരിങ്ങാലക്കുട ആശാ സുരേഷ് അവതരിപ്പിക്കുന്ന സോപാന സംഗീതം. തുടർന്ന് സന്ധ്യ വിളക്ക്, തായമ്പക.

22-ന് ചെറിയവിളക്ക് ദിവസം അമ്മന്നൂർ സംഗീത് ചാക്യാരുടെ കൂത്ത്. വൈകുന്നേരം തായമ്പക.

Advertisements

23-ന് വലിയവിളക്ക്. രാവിലെ ഉത്സവബലി, കൂത്ത്. വൈകുന്നേരം നാദസ്വരം, ഇരട്ട തായമ്പക.

24-ന് പള്ളിവേട്ട. രാവിലെ കരിവള്ളൂർ രത്നാകരൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, കൂത്ത്. ഉച്ചയ്ക്കുശേഷം ഇളനീർക്കുലവരവ്. വൈകീട്ട് പുറക്കാട്ടേയ്ക്ക് ഗ്രാമബലി, തിരിച്ചുവന്ന് പാണ്ടിമേളം, പള്ളിവേട്ടക്കെഴുന്നള്ളിപ്പ്.

25-ന് രാവിലെ ഇളന്നീർ അഭിഷേകം. മൂന്നുമണിക്ക് നിലക്കളി. വൈകീട്ട്‌ കിഴൂർ ശിവ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളത്ത്. തുടർന്ന് യാത്രാബലി, കുളിച്ചാറാടിക്കൽ, തിരിച്ചുവന്ന് വെടിക്കെട്ട്, പാണ്ടിമേളം, പടിഞ്ഞാറെ നടതുറന്ന് ദർശനം, ഈടുംകൂറും എന്നീ ചടങ്ങുകളുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *