KOYILANDY DIARY

The Perfect News Portal

ചന്ദ്രബാബു നായിഡുവിനെ വലിച്ചിഴച്ച് ഇരുത്തുന്ന പ്രധാനമന്ത്രിയുടെ ശ്രമം: വീഡിയോ കാണുക


ന്യൂഡല്‍ഹി : ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതിന്റെ പേരില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്നും ടിഡിപി വഴിപിരിഞ്ഞതിനുപിന്നാലെ, ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിയും ചന്ദ്രബാബു നായിഡുവും തമ്മില്‍ വേദി പങ്കിടുന്ന വീഡിയോ വൈറലാകുന്നു. ആന്ധ്രയിലെ മെഹബൂബ നഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംഭവിച്ചത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വേദിയിലുള്ള നായിഡുവിനെ കസേരക്കടുത്തേക്ക് വലിച്ചു കൊണ്ടുവന്ന് തന്നോടൊപ്പം ഇരുത്താന്‍ മോഡി ശ്രമിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എന്‍ഡിഎ സഖ്യത്തില്‍ നിന്നും ടിഡിപി വിട്ടുപോന്ന പശ്ചാത്തലത്തില്‍ നിര്‍ബന്ധിച്ച്‌ മോഡി നായിഡുവിനെ കസേരയില്‍ ഇരുത്തുന്ന ദൃശ്യം കൗതുകമാകുകയാണ്. സംസ്ഥാന വിഭജന കാലത്ത് ആന്ധ്രക്ക് പ്രത്യേക പദവി നല്‍കുമെന്ന്പറഞ്ഞിരുന്നെങ്കിലും, സംസ്ഥാനപദവി ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി വീണ്ടും വ്യക്തമാക്കുകയായിരുന്നു.ഇതോടെയാണു എന്‍ഡിഎ വിടാന്‍ ടിഡിപി തീരുമാനിച്ചത്.

രണ്ട് ടിഡിപി മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുന്നതിനു മുമ്ബുണ്ടായ സംഭവമാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *