KOYILANDY DIARY.COM

The Perfect News Portal

ഗതാഗതം സുഗമമാക്കാന്‍ അബൂദാബിയില്‍ ടോള്‍ പിരിക്കാന്‍ തീരുമാനം

അബൂദാബി: ഗതാഗതം സുഗമമാക്കാന്‍ അബൂദാബിയില്‍ ടോള്‍ പിരിക്കാന്‍ തീരുമാനം. പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് പാസാക്കിയത്. ഏതെല്ലാം ഭാഗങ്ങളില്‍ ടോള്‍ പിരിവ് നടത്തണമെന്ന കാര്യം ഗതാഗത വകുപ്പ് തീരുമാനിക്കും. ടോള്‍ നിരക്കും പ്രവൃത്തിസമയവും സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല.

ഗതാഗത വകുപ്പിന്റെ ശുപാര്‍ശ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ആംബുലന്‍സുകള്‍, സായുധ സേന വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ്, പൊതു വാഹനങ്ങള്‍ എന്നിവയ്ക്ക് ടോള്‍ നല്‍കേണ്ടതില്ല.

ടോള്‍ നല്‍കാതെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് പതിനായിരം രൂപ വരെ പിഴ നല്‍കും. ദുബൈയില്‍ 2007ല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!