KOYILANDY DIARY

The Perfect News Portal

ഡല്‍ഹിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്കൂള്‍ കുട്ടിയെ കണ്ടെത്തി

ദില്ലി: ഡല്‍ഹിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്കൂള്‍ കുട്ടിയെ കണ്ടെത്തി. രക്ഷാപ്രവര്‍ത്തന ത്തിനിടെ കുറ്റവാളികളിലൊരാള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ആയുധധാരികള്‍ സ്കൂള്‍ വാനില്‍ നിന്ന് തട്ടിക്കൊണ്ടു പോയ 5 വയസുകാരനെ പോലീസ് രക്ഷപ്പെടുത്തി.ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് ചൊവ്വാഴ്ച്ച കുട്ടിയെ രക്ഷപ്പെടുത്തിയത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ തട്ടിക്കൊണ്ടുപോയവര്‍ വെടിയുതിര്‍ത്തിരുന്നു. പങ്കജ്,രവി എന്നീ അക്രമികള്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് തിരിച്ച്‌ആക്രമിക്കവെ രവി കൊല്ലപ്പെടുകയും പങ്കജിനെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.നിതിന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ ഗസിയാബാദില്‍ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്താണ് കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ചത്.രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഫ്ലാറ്റില്‍ എത്തിയതും രവി വെടിയുതിര്‍ക്കുകയായിരുന്നു.ആക്രമണത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു.

Advertisements

കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. കുഞ്ഞിന് വിശ്രമം ആവശ്യമുള്ളതായി ഡോക്ടര്‍ പറഞ്ഞതായി കുഞ്ഞിന്റെ മുത്തശ്ശന്‍ പറഞ്ഞു.

ജനുവരി 25ന് ഷഹദിരയില്‍ വച്ചാണ് മോട്ടോര്‍ സൈക്കിളില്‍ വന്ന അക്രമി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സഹോദരിക്കൊപ്പെ സ്കൂളിലെക്ക് പോകവേ സ്കൂള്‍ വാന്‍ തടഞ്ഞ് വച്ചാണ് അക്രമികള്‍ കൃത്യം നിര്‍വ്വഹിച്ചത്. വാന്‍ ഡ്രൈവറുടെ കാലില്‍ വെടി വച്ചാണ് തട്ടിക്കൊണ്ടുപോയത്.70 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *