KOYILANDY DIARY

The Perfect News Portal

ക്രിസ്ത്യന്‍ കോളേജിന്റെ ഗ്രൗണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെതിരെ പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി മലബാര്‍ ക്രിസ്ത്യന്‍ കോളേജിന്റെ ഗ്രൗണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെതിരെ പ്രതിഷേധ കൂട്ടായ്മ. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെയും സ്കൂളിലേയും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കോളേജിനു ചുറ്റും മനുഷ്യ ചങ്ങല തീര്‍ത്താണ് പ്രതിഷേധ പ്രകടനം നടത്തിയത്.

ബൂട്ടും ജേഴ്സിയും അണിഞ്ഞ വിദ്യാര്‍ത്ഥികള്‍ റോഡിലിറങ്ങി ഫുട്ബോള്‍ കളിച്ചും പ്രതിഷേധിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മൈതാനം സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഉച്ചയോടെ തുടങ്ങിയ പരിപാടി റിട്ടയേഡ് റവ: ഡോ റോയ്സ് മനോജ് വിക്ടര്‍ ഉദ്ഘാടനം ചെയ്തു.

ജയ്പാല്‍ സാമുവല്‍ സക്കായി (മാനേജര്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ) റവ: ഡോ. ടി ഐ ജയിംസ് (മലബാര്‍ ഡയസിസ് കോര്‍പ്പറേറ്റ് മാനേജര്‍) എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *