KOYILANDY DIARY

The Perfect News Portal

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം സ്കൂളില്‍ കണ്ടെത്തി

ഡല്‍ഹി: സഹപാഠികളുടെ ക്രൂര മര്‍ദ്ദനമേറ്റ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം സ്കൂളില്‍ കണ്ടെത്തി. തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കാര്‍വാല്‍ നഗറിലെ ജീവന്‍ ജ്യോതി സീനിയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിയായ തുഷാര്‍ കുമാര്‍ (16)ആണ് മരിച്ചത്. സ്കൂളിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സ്കൂളിലെ സഹപാഠികള്‍ ശുചിമുറിയില്‍ വച്ച്‌ തുഷാര്‍ കുമാറിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. എന്നാല്‍ തുഷാര്‍ കുമാറിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ അടയാളങ്ങളൊന്നും കാണാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

തുഷാര്‍ കുമാറിന്റെ ക്ലാസിലെ സഹപാഠികളെ ചോദ്യം ചെയ്തു വരികയാണെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Advertisements

അതേസമയം മരിച്ച തുഷാര്‍ കുമാറിന് വയറ് വേദന സംബന്ധിച്ച്‌ അസുഖമുണ്ടെന്നും രക്ഷിതാക്കള്‍ ഇത് മറച്ച്‌ വയ്ക്കാന്‍ വേണ്ടി മരണം കൊലപാതകമാണെന്ന് ആരോപിക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *