KOYILANDY DIARY

The Perfect News Portal

കോൺഗ്രസ് നേതാവ് രാരൻ കണ്ടി ബാലകൃഷ്ണനെ അനുസ്മരിച്ചു

കൊയിലാണ്ടി: കോൺഗ്രസ് നേതാവ് രാരൻ കണ്ടി ബാലകൃഷ്ണനെ അനുസ്മരിച്ചു. കോൺഗ്രസ് നേതാവും ഗ്രാമപ്പഞ്ചായത്ത് മുൻ മെമ്പറുമായ രാരൻ കണ്ടി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ശവകുടീരത്തിൽ പുഷ്പാർച്ചനയും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഫോട്ടോ അനാച്ഛാദനവും നടത്തി .ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺകുമാർ, മുൻ ഡി.സി.സി. പ്രസിഡണ്ട് യു. രാജീവൻ, പി. രത്നവല്ലി, സി.വി. ബാലകൃഷ്ണൻ, വി.വി. സുധാകരൻ, മണ്ഡലം പ്രസിഡന്റ് എൻ. മുരളീധരൻ, കൂമുള്ളി കരുണാകരൻ, സി. ഗോപിനാഥ്, അബ്ദുൾ ഷുക്കൂർ, പണിക്കോട്ടിൽ മുരളീധരൻ, വത്സരാജ്, പി.വി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *